My Strength

what do you like about this blog?

Tuesday, December 27, 2016

സായാഹ്നയാത്രാ പാഠങ്ങൾ-ഡോ:വി.വി.ബാലകൃഷ്ണൻ

പയ്യന്നൂർ കോളേജിൽ ബി.എ.യ്ക്ക് പഠിക്കുമ്പോഴാണ് ശ്രീ. വി.വി. ബാലകൃഷ്ണൻ മാഷുമായി (Dr.V.V.Balakrishnan, Payyanur College) അടുത്തിടപഴകാനുള്ള ഭാഗ്യം ഉണ്ടാകുന്നത്. എന്റെ വീടിനടുത്തു തന്നെയാണ് മാഷിന്റെയും വീട്. ആർ. കെ. നാരായൺ-ന്റെ 'ദ ഗൈഡ്' എന്ന നോവൽ ആണ് മാഷ് പഠിപ്പിച്ചിരുന്നത്. സാഹിത്യത്തോടും, രാഷ്ട്രീയ, സാംസ്കാരിക സാഹചര്യങ്ങളോടും മാഷ് എടുത്തുപോന്ന നിലപാടുകൾ, മനുഷ്യൻ, സമൂഹം, മതം, ആത്മീയത എന്നിങ്ങനെ അനേകായിരം വിഷയങ്ങളുടെ വിസ്തൃതമായ ലോകമാണ് മാഷിന്റേതെന്ന് മെല്ലെ ഞാൻ മനസ്സിലാക്കി. ഒരു അദ്ധ്യാപകൻ-വിദ്യാർത്ഥി എന്ന പരമ്പരാഗത അകൽച്ചകളെ ഭേദിച്ചുകൊണ്ട് ഇടപെടാൻ സാർ കാണിച്ച ആത്മാർത്ഥമായ താല്പര്യം ഒരു വിദ്യാർത്ഥി എന്ന നിലയിൽ വിദ്യാഭ്യാസ രീതികളോടും, അതോടൊപ്പം എഴുത്തുകാരൻ-കൃതി-വായനക്കാരൻ എന്ന ബന്ധത്തിന്റെ ലോകത്തോടുമുള്ള പരമ്പരാഗത സമീപനങ്ങൾ പൊളിച്ചെഴുതാൻ എന്നെ പ്രാപ്തനാക്കി. വിട്ടുവീഴ്ചയ്ക്ക് എളുപ്പം വഴങ്ങാത്ത മാഷിന്റെയുള്ളിലെ ചിന്തകൻ ഒരു പക്ഷേ ആരിലും അല്പം നീരസം ഉണ്ടാക്കിയേക്കാം. പക്ഷെ, മൗലികതയെയും (എന്താണ് മൗലികത എന്നത് ചർച്ചാവിഷയമാണെങ്കിലും), ആത്മാർത്ഥതയെയും ഏറെ ഇഷ്ടപ്പെടുന്ന ആളാണ് മാഷ്. അതുകൊണ്ടുതന്നെ എന്നെക്കൊണ്ട് സിലബസിലുള്ള പുസ്തകങ്ങളെക്കുറിച്ചുള്ള അവലോകനങ്ങൾ എത്രയോ ആവർത്തി എഴുതിച്ച് സ്പഷ്ടതയും, വ്യക്തതയും വരുത്താൻ മാഷ് മഹാമനസ്കതയോടെ നൽകിയ സമയങ്ങൾ, ശിക്ഷണങ്ങൾ എത്ര രീതികളിൽ പറയാൻ ശ്രമിച്ചാലും അപൂർണ്ണമാണ്‌. അതാണതിന്റെ കാവ്യ ഭംഗിയും. മാഷുമായി നടത്തിയ നീണ്ട സായാഹ്ന യാത്രകൾ ഈ ലോകത്തെ കാരുണ്യത്തോടും, സ്നേഹത്തോടും, അഗമ്യമായ ചിന്താ ശക്തിയോടും കൂടി കാണാൻ ഏറെ സഹായിക്കുന്നു.
മാഷുമായി നിരന്തരബന്ധം നിലനിർത്താൻ കഴിഞ്ഞില്ലെങ്കിലും വാഴ്ത്തപ്പെടുന്ന പല അസംബന്ധങ്ങളുടെ ആൾക്കൂട്ടത്തിൽ നിരവയവമായി തെളിഞ്ഞു നിൽക്കുന്ന സാമാന്യ ബുദ്ധിയുടെയും, യുക്തിയുടെയും തിരിച്ചറിയലുകളിൽ മാഷുണ്ട്, പിതൃ വാത്സല്യത്തോടെ മാഷ് പകർന്നു തന്ന വിവേകമുണ്ട്, കാരുണ്യമുണ്ട്. ഒ.വി.വിജയൻറെ എഴുത്തുകളെ ആധാരമാക്കിയുള്ള ഗവേഷണത്തിലാണ് മാഷിന് മംഗലാപുരം യൂണിവേഴ്സിറ്റി ഇംഗ്ളീഷിൽ ഡോക്ടറേറ്റ് നൽകിയത്.
                                           --സന്തോഷ് കാനാ (santhosh kana)






Tuesday, December 20, 2016

The One Room World

That One Room Apartment where on the stairs
the smell of a hapless old dog lingered
You moved in Me like blood in My veins
Our souls stuck together
I carried nothing to That Room
It had no space for anything but Our Love

my house
is a gyre of emptiness
i fill it with things
yet the fangs of emptiness tear my flesh,
my soul

I ache for You, bleed for You
for
Your fingers knitting Mine
Your kisses healing My limbs with their sweet snags.
                   - santhosh kana
(M)

Monday, December 5, 2016

കാഠ്മണ്ഡുവിൽ പോയപോലെ- സന്തോഷ് കാനയുടെ പുസ്തകം

                                                    (at Mankamna Temple)
 യാത്രാവിവരണ ഗ്രന്ഥങ്ങളിൽ എന്തുകൊണ്ടും ശ്രദ്ധേയമായ പുസ്തകമാണ് സന്തോഷ് കാന രചിച്ച കാഠ്മണ്ഡു എന്ന പുസ്തകം. നേപ്പാളിലെ അദ്ധ്യാപകജീവിതത്തിനിടയിൽ സന്തോഷ് നടന്നുകണ്ട നേപ്പാൾ നമ്മുടെ മുന്നിൽ നിവർന്നുവരുന്നു. ആ മഞ്ഞും പർവതങ്ങളും താഴ്വാരങ്ങളും തണുപ്പും കാറ്റുമെല്ലാം നമ്മെ വന്ന് പൊതിയുന്നു. നാടകീയത മുറ്റി നിൽക്കുന്ന ഓരോ ചുവടുവെപ്പുകളും നമ്മിലേക്ക് പകർന്നുതരാൻ സന്തോഷിനു കഴിയുന്നുണ്ട്. കവിയായിട്ടും അതിശയോക്തി കലർത്താതെ സത്യസന്ധമായി കാര്യങ്ങൾ വിശദീകരിക്കുന്നു. പശുപതിനാഥനും മനോകാ മ്നാ ദേവിയും ബുദ്ധഭഗവാനുമെല്ലാം നമ്മുടെ തൊട്ടടുത്ത് നിൽക്കുന്നതായി അനുഭവപ്പെടുന്നു. ഇതോടൊപ്പം ‘ യോദ്ധാ’ സിനിമയിലെ ആ ബാലനെ അന്വേഷിച്ചുകണ്ടെത്തിയതിന്റെ വിശദമായൊരു ഉപകഥയും.. അഗാധമായ സഞ്ചാരാനുഭവം പങ്കുവെക്കുന്ന ഒരു കൃതിയാണ് കാഠ്മണ്ഡു. വായിക്കുക. 
                             -ശ്രീകുമാർ കരിയാട് (book review by Sreekumar Kariyad)
 

കാഠ്മണ്ഡു -സന്തോഷ് കാനയുടെ യാത്രാ വിവരണം


എത്ര കണ്ടാലും കൊതി തീരാത്ത നയന മനോഹര കാഴ്ചകള്‍. നേപ്പാളിന്റെ പ്രക്രുതിഭംഗി അത്രയേറെ ഭ്രമിപ്പിക്കുന്നതാണ്. ശ്രീബുദ്ധന്റെ ജന്മം കൊണ്ടു അനുഗ്രഹീതമായ നാട്ടില്‍ ജന്മസ്ഥലമായ കപിലവസ്തുവിലെ 'ലുംബിനിയി'ലേയ്ക്ക് സന്തോഷ് കുമാര്‍ കാന നടത്തുന്ന സഞ്ചാരം. വായനക്കാരെ ശ്രീബുദ്ധന്റെ ജീവിതത്തിലേയ്ക്കും ദര്‍ശ്നത്തിലേയ്ക്കും കൂട്ടിക്കൊണ്ടു പോകുന്ന അനുഭവം, പ്രശസ്ത സഞ്ചാര സാഹിത്യകാരന്‍ കെ.എന്‍.ഷാജി അവതാരികയില്‍ ചൂണ്ടിക്കാട്ടുന്നു. യാത്ര കുറവും ഭാവനാത്മകവുമയ വിവരണങ്ങള്‍ കൂടുതലുമുളള നമ്മുടെ യാത്രാവിവരണ കൃതികളില്‍ നിന്നും വിഭിന്നമായ ഒന്നായി ഈ കൃതിയെ കാണാം .ഗ്രീന്‍ ബുക്സ് പ്രസിദ്ധീകരിച്ച "കാഠ്‌മണ്ഡു"  A JOURNEY THROUGH KATHMANDU എന്ന യാത്രാ വിവരണ ഗ്രന്ഥം എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ നടക്കുന്ന അന്താരാഷ്ട്ര പുസ്തകോല്‍സവത്തിലെ സ്റ്റാളില്‍ ലഭ്യമാണ്. വില -135.
                                                         (review by Cochin Babu Thoppumpady)


Sunday, December 4, 2016

CONNECTING KATHMANDU WITH KERALA by Shri.B.P.Shah

Mr Santhosh Kana is personally known to me as an English Teacher of my daughter in Class 11-12 (year 2012-14) at Kendriya Vidyalaya, Kathmandu.He strongly believes learning is not confined inside the classroom & school. This charismatic personality is blessed with many qualities which we rarely find in one person. I have noticed many avtaars of him A PASSIONATE TRAVELLER, GREAT SINGER (in number of languages), INQUISITIVE LEARNER, PRACTICAL TUTOR, DIRECTOR, ACTOR, DANCER, DRIVER,SPORTSMAN,A COOK, SPIRITUAL PERSON, NATURALIST , A GOODWILL AMBASSADOR & A VERY GOOD WRITER.

He made an English movie named 'The Address', based on a lesson prescribed for the students, the major portion of the movie was shot at my residence in which my daughter played an important role. This movie was very much appreciated by students & teachers across India & Nepal. The heart touching story brought tears in many eyes. 

https://www.youtube.com/watch?v=N-oWGnTNbmI&t=2s 


https://www.facebook.com/theaddressthemovie/?fref=ts

In 1940’s a Keralite saint Sri Govindanandan Bharati aka Shivpuri Baba entered Nepal at the age of 100 & died at the age of 132 in Kathmandu. He came to Nepal after touring the World & spending 14 years in the Palace of Queen Victoria. Baba was spotted & recognized by Wilkinson, a British Ambassador at Kathmandu, who was a small boy when Baba was in London. Ambassador built the Ashram for Baba, some 2 hours of trekking from Buddhanilkanth. In 1960’s Indian President Dr.S.Radhakrishnan who came to Nepal to attend the Coronation of Late King Mahendra first went to Baba to meet him, President asked Baba what is the meaning of real life? Baba answered Real Life. It is Physical, Moral & Spiritual Discipline. President Radhakrishnan was greatly moved by the response of Baba. 

This is the root of connectivity of Kerala with Nepal, that’s the reason this book Kathmandu must be owned & read which is published in Malayalam. The credit of bringing the two extreme geographically distant places connected goes to Mr Kana. 

I wish every success for this book & for his endeavours to unite diverse cultures.

With Regards,
B.P.Shah
Sr Marketing Manager
Apex Pharmaceuticals Pvt Ltd
4th Floor, Radha Bhawan, Tripureshwor,
Kathmandu (Nepal)